എറണാകുളം: കോവിഡ് സാഹചര്യത്തില്‍ നായരമ്പലം വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിനായി ‘നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുണ്ട്’ പദ്ധതിയുമായി നായരമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക്. വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന് മൊബൈല്‍ ഫോണുകളുടെ വിതരണ ഉദ്ഘാടനം നടത്തി.
കോവിഡ് സാഹചര്യം നേരിടുന്നതിനു ആവിഷ്കരിച്ച ചലഞ്ചുകളില്‍ വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. വാക്സിന് ചലഞ്ചിലേക്ക് മികച്ച സംഭാവനകള്‍ നല്‍കിയും ഡിജിറ്റല്‍ പഠനത്തിനു മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ലഭ്യമാക്കിയും മാതൃകാപരമായ സേവനങ്ങളാണ് സഹകരണ സ്ഥാപനങ്ങള്‍ കാഴ്ചവെച്ചതെന്നും എംഎല്‍എ പറഞ്ഞു.
മംഗല്ല്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെജെ ഫ്രാന്‍സിസ്, സ്റ്റാഫ് പ്രതിനിധി എംപി ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബോര്‍ഡ് അംഗങ്ങളായ എംപി സുമോദ്, എന്‍എസ് സുഭാഷ് കുമാര്‍, ഷൈല ബാബു, കല ബാബുരാജ്, എജി ജോസഫ്, ആശ ആശോകന്, പിഎസ് ജയന് എന്നിവരും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.