വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ അമ്പതിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടത്തി. ‘ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ്’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. കൂട്ടായ്മയിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്കി. ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ച് വൈസ് പ്രസിഡന്റ് എന്‍.എ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനവ സംസ്കൃതി ജില്ലാ ചെയര്മാന് അഡ്വ. ടി.എസ്. മായാദാസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരിയുടെ കാലത്ത് തികച്ചും നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ നടത്തുന്ന ഹലോ ദോസ്ത് കൈത്താങ് കൂട്ടായ്മയുടെ ആറാമത് കിറ്റ് വിതരണമാണ് നടന്നത്. ചടങ്ങില്‍ ഹലോ ദോസ്ത് കൈത്താങ്ങ് കോ-ഓര്‍ഡിനേറ്റര്‍മാരായ രാമചന്ദ്രന് ഓലശ്ശേരി, അനൂപ് ജോണ്‍, എന്‍ കരീം, മുസ്തഫ അള്ളന്നൂര്‍, എന്നിവര്‍ പ്രസംഗിച്ചു.