മൂവാറ്റുപുഴ: എ ഐ വൈ എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി മാഫിയക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയുടെ അഴിഞ്ഞാട്ടവും ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മൂവാറ്റുപുഴയിലെ മയക്കുമരുന്ന് വിപണന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എ ഐ വൈ എഫ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
മൂവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ നെഹ്റു പ്രതിമയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധ ജ്വാല എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡണ്ട് കെ ബി നിസാര്‍ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് സൈജല്‍ പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറത്ത്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി അഡ്വ. എല്‍ എ. അജിത്ത്,സിപിഐ ലോക്കല്‍ സെക്രട്ടറി കെ പി അലികുഞ്ഞ്, യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് വെട്ടിക്കുഴി , അന്‍ഷാദ് തേനാലി , ജിനീഷ് ഗംഗാദരന്‍ , സി എന്‍ ഷാനവാസ്, അബിന്‍ മാത്യു, സക്ലൈന്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു