മുവാറ്റുപുഴ: വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും ലഹരിയിലേക്കടുപ്പിക്കുന്ന കണ്ണികളെ സമൂഹത്തില്‍ നിന്ന് മുറിച്ചു മാറ്റാന്‍ യൂത്ത് ലീഗ് ഉള്‍പ്പടെയുള്ള യുവജനപ്രസ്ഥാനങ്ങളും സന്നദ്ധ സംഘങ്ങളും മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മാഹിന്‍ ആവശ്യപ്പെട്ടു. മദ്യം, മയക്കു മരുന്ന് ഉള്‍പ്പടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹത്തില്‍ ക്രിമിനലുകളെ സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ടെന്ന് ഓരോ ദിവസവും പുറത്തിറങ്ങുന്ന പത്രവാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
ലഹരി മുക്തമായൊരു സമൂഹത്തിന്റെ വീണ്ടെടുപ്പിനായി എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും കെഎ മാഹിന്‍ പറഞ്ഞു. ‘ലഹരിയുടെ വേരറുക്കാം’ എന്ന സന്ദേശവുമായി മുസ്ലിം യൂത്ത് ലീഗ് പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച ‘നാട്ടുമുറ്റം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് മീരാസ് ഇല്ലിമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുമുറ്റം പരിപാടിയില്‍ വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം മൊമെന്റൊ നല്കി ആദരിച്ചു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുല്‍ കരീം പ്രമേയ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷിഹാബ് മുതിരക്കാലായില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാഖാ സെക്രട്ടറി ഷമീര്‍ ചാലില്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സജല്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം, സെക്രട്ടറി പി എച്ച് മൊയ്തീന്‍കുട്ടി, പായിപ്ര പതിനേഴാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി മുതിരക്കാലായില്‍, മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ആരിഫ് പി എ, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കെ എസ്, വൈസ് പ്രസിഡണ്ട് സൈഫുദ്ദീന് ,സിദ്ദിഖ് എം എസ്, എം എസ് എഫ് സംസ്ഥാന കരിയര്‍ വിങ് കണ്‍വീനര്‍ റമീസ് മുതിരക്കാലയില്‍, യൂത്ത് ലീഗ് ഡിവിഷന് പ്രസിഡന്റ് ശബാബ് വലിയപറമ്പില്‍ , ജനറല്‍ സെക്രട്ടറി സിയാദ് ഇടപ്പാറ, വൈസ് പ്രസിഡണ്ട് റഹീം പറമ്പില്‍, മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് മുഹമ്മദ് ആലപുറം, ജനറല്‍ സെക്രട്ടറി എംഎച് മൈതീന്‍, ട്രഷറര്‍ സലീം എഎച്ച്, യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ നാസര്‍ എഎസ്, റഹീം എഎം, ഹനീഫ എംപി, റഫ്സല്‍ എഇ എന്നിവര്‍ സംസാരിച്ചു.