മൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന് പെണ്‍കുഞ്ഞ് ജനിച്ചു. ആയൂര്‍ വേദ ഡോക്ടറായ ഭാര്യ ഡോ.ആഗി മേരി അഗസ്റ്റിന് ഫെയ്സ്ബുക്കിലൂടെയാണ് സന്തോഷം പങ്ക് വച്ചത്. രണ്ട് വര്‍ഷം മുമ്പായിരുന്നു എല്‍ദോ എബ്രാഹാമും കല്ലൂര്‍ക്കാട് മണ്ണാംപറമ്പില്‍ അഗസ്റ്റിന്റെയും മേരിയുടേയും മകള്‍ ഡോ. ആഗി മേരി അഗസ്റ്റിനും തമ്മിലുള്ള വിവാഹം.
കുന്നക്കുരുടി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയിലായില് മെത്രാപ്പോലീത്തമാരായ എബ്രാഹാം മാര്‍ സേവേറിയോസ് മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.
2016 ല്‍ മൂവാറ്റുപുഴ എംഎല്‍എയായിരുന്ന എല്‍ദോ എബ്രഹാം ഇത്തവണ മാത്യു കുഴല്‍നാടനോട് പരാജയപെടുകയായിരുന്നു. മികച്ച ഗ്രാമ പഞ്ചായത്ത് അംഗമായി എല്‍ദോ മികവ് തെളിയിച്ചിരുന്നു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.