എറണാകുളം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് റൂറല്‍ ജില്ലയില്‍ പിടികൂടിയ വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് ഉടമ ആര്.ടി.പി.സി.ആര് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. ഇതു സംബന്ധിച്ച് എല്ലാ സ്റ്റേഷനുകളിലേക്കും നിര്‍ദ്ദേശം നല്കി.
നെഗറ്റിവാണെന്ന സര്‍ട്ടിഫിക്കറ്റ് രോഗമില്ലെന്ന് ഉറപ്പു വരുത്തുന്നതിനും വ്യാപനം തടയുന്നതിനും കാരണമാകും. ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ 2750 ഓളം വാഹനങ്ങളാണ് നിയന്ത്രണം ലംഘിച്ചതിന് പിടികൂടിയത്. ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലയില്‍ 276 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 65 പേരെ അറസ്റ്റ് ചെയ്തു.
627 വാഹനങ്ങള്‍ കണ്ടുകെട്ടി. മാസ്ക്ക് ധരിക്കാത്തതിന് 973 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 1350 പേര്‍ക്കെതിരെയും നടപടിയെടുത്തു.