കുന്നത്തുനാട് താലൂക്കിലെ രായമംഗലം വില്ലേജ് ഓഫീസും സ്മാര്‍ട്ട് നിലവാരത്തിലേക്ക്. പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. നിലവിലുള്ള ഓഫീസ് ഭാഗികമായി പൊളിച്ച സ്ഥലത്താണ് പുതിയ കെട്ടിടം.
44 ലക്ഷം രൂപ ചെലവില്‍ ആധുനിക നിലവാരത്തിലാണ് പുതിയ ഓഫീസ് ഒരുക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കുമായുള്ള ഓഫീസ് റൂമുകള്‍, റെക്കോര്‍ഡ് മുറി, ശുചിമുറികള്‍, ഭിന്നശേഷിക്കാര്‍ക്കായി റാംപ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി 106.21 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഒരുക്കുന്നത്.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, തഹസില്‍ദാര്‍മാരായ ജോര്‍ജ് ജോസഫ്, ജെസ്സി അഗസ്റ്റിന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീന ഗോപിനാഥ്, അംബിക മുരളീധരന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, വാര്‍ഡ് മെമ്പര്‍ ടിന്‍സി ബാബു, വില്ലേജ് ഓഫീസര്‍ പി.എസ് രാജേഷ്, മറ്റ് ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.