മൂവാറ്റുപുഴ: ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സെക്കന്‍ഡ് എഡിഷന്റെ ഭാഗമായി ഡിസംബര്‍ 29ന് മൂവാറ്റുപുഴയില്‍ വിവിധ ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും.. കവിതാരചന, കഥാരചന, ഉപന്യാസ രചന, ക്വിസ് മത്സരം, മലയാള പ്രസംഗം, കവിതാലാപനം, ഗസല്‍, വിപ്ലവഗാനം, നാടന്‍ പാട്ട്, മ്യൂസിക് ബാന്‍ഡ്, തെരുവുനാടകം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. 15 വയസ്സ് മുതല്‍ 40 വയസ്സ് വരെ ഉള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9747911420,9745691460,
8547131586 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്ട്രേഷന് നടപടികള്‍ നടത്തേണ്ടതാണ്.