ജില്ലയില്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വ്യക്തമാക്കി. ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷനില്‍ മൂവായിരം അപേക്ഷകള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവ ഡിസംബറില്‍ തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ജീവനക്കതാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
മുവാറ്റുപുഴ ആര്‍ഡിഒയുടെ കീഴിലുള്ള അപേക്ഷകളും ഉടന്‍ പൂര്‍ത്തിയാക്കും. പട്ടയവിതരണവുമായി ബന്ധപ്പെട്ട നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. അടുത്ത പട്ടയമേള കോതമംഗലത്ത് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേരുമെന്നും കളക്ടര്‍ അറിയിച്ചു. ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയില്‍ അര്‍ഹരായവരുടെ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.