മൂവാറ്റുപുഴ: സംസ്ഥാനത്തെ ഫുഡ് കോര്പ്പറേഷന് ഡിപ്പോകളില്‍ നിന്നും എന്‍.എഫ്.എസ്.എ. ഗോഡൗണുകളില്‍ നിന്നും റേഷന്‍കടകളില്‍ വിതരണത്തിന് എത്തിക്കുന്ന നിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ വിത രണം ചെയ്യുന്ന റേഷന്‍ വ്യാപാരികളെ ശിക്ഷിക്കുന്ന രീതി ഒഴിവാക്കണമെന്ന്
ഓള്‍കേരള റിട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണിനെല്ലൂര്‍ ആവശ്യപ്പെട്ടു.
എന്‍.എഫ്.എസ്.എ. ഗോഡൗണുകളില്‍ നിന്നും റേഷന്‍ കടകളില്‍ വിതരണത്തിന് എത്തിക്കുന്നതില്‍ അധികവും ഉപയോഗ ശൂന്യമാണെന്നും നേതാക്കള്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ ആട്ടകളും റേഷന്‍ കടകളില്‍ എത്തുന്നുണ്ട്. ബന്ധപ്പെട്ട ഡിപ്പോകളില്‍ നിന്നല്ലാതെ ഒരു ഭക്ഷ്യ വസ്തുവും റേഷന്‍ കടകളില്‍ വിതരണം നടത്തുന്നില്ലെന്നും റേഷന്‍ കട ഉടമകള്‍ പറഞ്ഞു.
മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട പഞ്ചായത്തിലെ പെരിയപ്പുറത്തുള്ള എആര്‍ഡി നമ്പര്‍ 204 ലെ റെഷന്‍ കടയില്‍ നിന്നും വിതരണം നടത്തിയ അരിയില്‍ എലികാഷ്ടം കണ്ടു എന്നും അധികൃതര്‍ ഇടപെട്ട് നല്ല അരി ഉപഭോക്താവിന്റെ വീട്ടില്‍ എത്തിച്ചു നല്കുവാന് റേഷന്‍ കടയുടമയോട് നിര്‍ദ്ദേശിച്ചു എന്നും വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി റേഷന്‍ കട ഉടമകള്‍ രംഗത്ത് വന്നത്.
റേഷന്‍ കടയുടമകള്‍ അവര്‍ക്കു ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളല്ലാതെ ഒന്നും വിതരണം നടത്തുന്നില്ല. പല കടകളിലും അരിച്ചാക്കുകള്‍ പൊട്ടിക്കുമ്പോള്‍ കുത്തന്വീണ് ചെള്ളുകളും, ഗോതമ്പ് ഉള്‍പ്പടെയുള്ള വസ്തുക്കളും കാണുന്നുണ്ട്. ഈ വിവരം അധികൃതരെ അറിയിച്ചാല്‍ ഒരു നടപടിയുമില്ല. എന്‍.എഫ്.എസ്.എ. ഗോഡൗണുകള്‍ പരിശോധിച്ച് നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ കടകളിലേക്ക് നല്കുന്ന രീതി അവസാനിപ്പിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്നും റേഷന്‍ കട ഉടമകള്‍ ആവശ്യപ്പെട്ടു.
പല താലൂക്കുകളിലും 4 മാസത്തോളമായ പച്ചരി കടകളില്‍ ഇരിക്കുകയാണ്. പച്ചരി വിതരണം ചെയ്യുവാന്‍ അനുമതിയില്ല. മിക്കവാറും പച്ചരി ഇപ്പോള്‍ കുത്തി തുടങ്ങിയിട്ടുണ്ടാവും. ഈ രീതി ഉപേക്ഷിക്കുവാന്‍ അധികൃതര്‍ തയ്യാറാകണം. മുവാറ്റുപുഴ താലൂക്കിലെ പല റേഷന്‍ കടകളിലും നിലവാരമില്ലാത്ത അരി വിതരണത്തിന് എത്തിയിട്ടുണ്ട്. പരാതി നല്കിയാലും മാറ്റി നല്കുവാന് നടപടിയില്ല.
റേഷന്‍ കടകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന എന്‍.എഫ്.എസ്.എ. ഡിപ്പോകളിലും എഫ്.സി.ഐ. ഡിപ്പോകളിലും അന്വേഷണം നടത്തി നിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്നും കട ഉടമകള്‍ ആവശ്യപ്പെട്ടു.
റേഷന്‍ കടകളിലേക്ക് വിതരണത്തിന് എത്തിക്കുന്ന സാധനങ്ങള്‍ കാലാവധി കഴിഞ്ഞതാണെന്ന ആക്ഷേപവും ഉണ്ട്. ഇതും പരിശോധിക്കണം. ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുവാന്‍ റേഷന്‍ കടക്കാര് തയ്യാറല്ല എന്നും റേഷന്‍ കടയുടമകള്‍ പറഞ്ഞു.