മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ 2016-2017 ബി.ഡി.എസ്. വിദ്യാര്‍ത്ഥികളുടെ ”ഗ്രാഡുവേഷന് സെറിമണി” വെള്ളിയാഴ്ച വൈകിട്ട് 4 .30 ന് കോളേജ് അങ്കണത്തില്‍ നടക്കും. മുഖ്യ അതിഥി മുന്‍ അംബാസിഡറും, കേരള ഗവണ് മെന്റിന്റെ ‘എക്സ്റ്റേണല്‍ കോ ഓപ്പറേഷന് സ്പെഷ്യല്‍ ഓഫീസറുമായ’ വേണു രാജാമണി ഐ.എഫ്.എസ്. ഉദ്ഘാടന പ്രസംഗം നടത്തും.
‘വേള്‍ഡ് ഫെഡറേഷന് ഓഫ് മെന്റല്‍ ഹെല്‍ത്ത്, ഏഷ്യ – പസഫിക്’ മേഖലയുടെ വൈസ് പ്രസിഡന്റായ ഡോ. റോയി എബ്രഹാം കള്ളിവയലില്‍ വിശിഷ്ട അതിഥിയായിരിക്കും. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയര്മാന് അഡ്വ. ടി. എസ്. റഷീദിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ചെയര്മാന് ടി.എസ്. നൂഹ്, ഡയറക്ടര്‍ ടി. എസ്. ബിന്യാമിന്, പ്രിന്‍സിപ്പാള്‍ ജിജു ജോര്‍ജ് ബേബി എന്നിവര്‍ സംസാരിക്കും.
സ്റ്റുഡന്റസ് ഡീന്‍ ഡോ. ജോസ് പോളിന്റെ നേതൃത്ത്വത്തില്‍ 58 യുവ സര്ജന്മാര് സത്യപ്രതിജ്ഞ എടുക്കും. നാക് ബി പ്ലസ് പ്ലസ് അക്രിഡിറ്റേഷന് ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ ഏക ഡെന്റല്‍ കോളേജ് ആണ് മൂവാറ്റുപുഴയിലെ അന്നൂര്‍ ഡെന്റല്‍ കോളേജ്.