സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് അവതരിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം. സിവില്‍ സ്റ്റേഷന് ലോബിയില്‍ മന്ത്രി പി. രാജീവ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ചെല്ലാനത്തെ ടെട്രാപോഡുകള്‍, വാട്ടര്‍ മെട്രോ, തേവര സാമൂഹികാരോഗ്യ കേന്ദ്രം, എഴുത്തച്ഛന് പുരസ്കാര വിതരണം, സംരംഭക മഹാസംഗമം, നോര്‍ക്ക കരിയര്‍ ഫെയര്‍ തുടങ്ങിയ ആ കര്ഷകങ്ങളായ നിരവധി ചിത്രങ്ങളാണ് പ്രദര്ശനത്തിലുള്ള്. ഫെബ്രുവരി 4 വരെയാണ് പ്രദര്‍ശനം.
അറിയാം പറയാം നാട്ടിലെ നല്ല കാര്യങ്ങള്‍ എന്ന ആശയം അടിസ്ഥാനമാക്കിയാണ് ഫോട്ടോ പ്രദര്‍ശനം ഒതുക്കിയിരിക്കുന്നത്. എം.എല്‍.എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്, ഉമ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹിം, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഉപഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.