സ്ഥലം ഏറ്റെടുപ്പ് വേഗത്തില്‍ ആക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. അഡിഷണല്‍ അക്വിസേഷന്‍ ഒഴികെ ആദ്യ ഡി പി ആറില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്ഥലങ്ങളുടെയും അവാര്‍ഡ് പാസായി. സ്ഥലം വിട്ടു നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നവരുടെയും നഷ്ടപരിഹാരത്തുക നിയമം അനുശാസിക്കുന്ന വിധത്തില്‍ കോടതിയില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കും.
മൂവാറ്റുപുഴ: മുറിക്കല്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം പദ്ധതി നിര്വഹന ഏജന്‍സിയായ കെ ആര് എഫ് ബി ക്ക് റവന്യൂ വകുപ്പ് കൈമാറി തുടങ്ങി. ലാന്ഡ്സേഷന് തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുത്ത് കെ ആര് എഫ് ബി ക്ക് കൈമാറുന്നത്.
ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുപ്പിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനായി ജൂലൈ മാസം പതിനെട്ടാം തീയതി എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. ജില്ലാ കളക്ടര്‍ അടക്കമുള്ള റവന്യൂ വകുപ്പ് – കെ ആര് എഫ് ബി ഉന്നത ഉദ്യോഗസ്ഥരായും എംഎല്‍എ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ഈ സംഘത്തിലേക്ക് അഡീഷണല്‍ സര്‍വേയര്‍മാരെ നിയോഗിക്കുകയും ചെയ്തു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലം ഏറ്റെടുക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഘം നിലവില്‍ 28 സ്ഥലങ്ങളാണ് ഏറ്റെടുത്ത് നല്‍കിയത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തികള്‍ കൃത്യമായി തിട്ടപെടുത്തുന്നതിനാല് ഏറ്റെടുക്കുന്ന ഭൂമി ഭാവിയില്‍ കയ്യേറും എന്ന ആശങ്കയും ഉണ്ടാകേണ്ട കാര്യമില്ല. 85 ശതമാനം ഭൂമി ഇതുപ്രകാരം ഏറ്റെടുത്തു നല്കിയാല് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാവുന്നതാണ്.
ആദ്യ ഡിപിആറില്‍ ഉള്‍പ്പെട്ട 81കേസ് സ്ഥലങ്ങളുടെയും അവാര്‍ഡ് പാസായതായും, ജംഗ്ഷന് ഇംപ്രൂവ്മെന്റിനും മറ്റ് അഡീഷണല്‍ ഡെവലപ്മെന്റ്സിനുമായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ 11.1 നോട്ടിഫിക്കേഷന്‍ പൂര്‍ത്തിയായതായും എംഎല്‍എ അറിയിച്ചു.
മാറാടി വില്ലേജിലെ എണ്‍പതോളം വ്യ ക്തികളുടെ ഉടമസ്ഥതയിലുള്ള 1.8279 ഭൂമിയും വെള്ളൂര്‍ക്കുന്നം വില്ലേജിലെ 0.1246 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ച് ഏപ്രില്‍ ആദ്യം 57 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നഷ്ടപ രിഹാരം കണക്കാക്കുന്നതില്‍ കാലതാമസം ഉണ്ടായതോടെ നടപടികള്‍ നീണ്ടു പോവുകയായിരുന്നു. ആദ്യഘട്ടമായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് ഭൂമിയുടെ വിലയും കാര്‍ഷിക വിളകള്‍, വൃക്ഷ
ങ്ങള്, കെട്ടിടഭാഗങ്ങള്‍ എന്നിവയുടെ മൂല്യവും 2013 ഭൂമിയേറ്റെടു ക്കല്‍ നിയമപ്രകാരം പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനും ഉള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം അനുവദിക്കും. സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാ യാല്‍ റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ. അറിയിച്ചു. മതിയായ രേഖകള്‍ ഹാജരാക്കത്തവരുടെയും, സ്ഥലം വിട്ടു നല്‍കുന്നതിന് തടസ്സം നില്ക്കു ന്നവരുടെയും നഷ്ടപരിഹാര ത്തുക നിയമം അനുശാസിക്കുന്ന വിധത്തില്‍ കോടതിയില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.