മൂവാറ്റുപുഴ: ത്യക്കളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ എന്‍ ജയപ്രകാശ് ചുമതലയേറ്റു. സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗമായ ജയപ്രകാശ്, കനിവ് ഏരിയാ സെക്രട്ടറി, കര്‍ഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം, വ്യാപാരി വ്യവസായി സമിതി മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നുണ്ട്.
സുശീല നീലകണ്ഠനാണ് വൈസ് പ്രസിഡന്റ്. കെ എസ് അനില്‍കുമാര്‍,
എം ടി എല്‍ദോസ്, കെ കെ കുട്ടപ്പന്, ജോസ് തോമസ്, വി എന്‍ പ്രമോദ്, സി കെ സജീവ്
(പൊതുവിഭാഗം), കെ സുഭദ്ര കെ, (വനിത വിഭാഗം), പി ടി അജീഷ് (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം)
ബേസില്‍ ടി ജോണ്‍ (40 വയസ്സില്‍ താഴെയുള്ള പൊതുവിഭാഗം), അമൃത വിജയന് (40 വയസ്സില്‍ താഴെയുള്ള വനിത വിഭാഗം), എം എന്‍ അരവിന്ദാക്ഷന് (25000 രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള അംഗം) എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍. വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരണസമിതിയാണ് ബാങ്ക് ഭരിയ്ക്കുന്നത്.