മൂവാറ്റപുഴ: വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ദേശാഭിമാനി തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്കിലെ ചീഫ് സബ് എഡിറ്റര്‍ ഏലിയാസ് തോമസിന്റെ മകന് മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂര്‍ ഇലവുങ്കല്‍ വീട്ടില്‍ രോഹിത് ബി ഏലിയാസ് (17) ആണ് മരിച്ചത്. 21ന് മണ്ണത്തൂര്‍ ആറൂര്‍ റോഡില്‍ കൊല്ലപ്പടിക്ക് സമീപം സ്കൂട്ടര്‍ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോലഞ്ചേരി വടകര സെന്റ് ജോണ്‍സ് സിറിയന്‍ എച്ച്എസ്എസ് സ്കുള് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. ബി ബിന്ദുവാണ് മാതാവ്
മണ്ണത്തൂരില്‍ നിന്നും ആറൂര്‍ ബസ് സ്റ്റോപ്പിലേക്ക് പോകും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന രോഹിത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുവാറ്റുപുഴ മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്കരിക്കും. സ്കൂട്ടര്‍ ഓടിച്ചിരുന്ന ചേലാട്ട് ബെന്നി പൗലോസിന്റെ മകന് ധാനു ബെന്നി (18) പരുക്കുകളോടെ ചികിത്സയിലാണ്.