മൂവാറ്റുപുഴ : മാലിന്യ മുക്ത നവകേരളം സീറോ വേസ്റ്റ് പ്രഖ്യാപന ദിനത്തിന് മുന്നോടി ആയിട്ടുള്ള പ്രചരണ പരിപാടികളുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ മെഗ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
കടാതി മുതൽ വെളളൂർക്കുന്നം വരെയും വൺവെ ജങ്ഷൻ മുതൽ നെഹ്റു പാർക്ക് വരെയും വാഴപിളളി മുതൽ പി.ഒ. ജങ്ഷൻ വരെയും ലത സ്റ്റാന്റ് മുതൽ കെ.എസ്.ആർ.ടി.സി. ജങ്ഷൻ വരെയുമുളള നഗര പ്രദേശമാണ് ശുചീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, നഗരസഭ കൗൺസിലർമാർ, പൊതുജനങ്ങൾ എന്നിവർ ശുചിത്വ യജ്ഞത്തിൽ പങ്കാളികളായി.
നഗരസഭ വൈസ് ചെയർപഴ്സൺ സിനി ബിജു ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൾ സലാം, മീര കൃഷ്ണൻ, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, മുനിസിപ്പൽ സെക്രട്ടറി എച്. സിമി, കൗൺസിലർമാരായ അമൽ ബാബു, പി.വി. രാധാകൃഷ്ണൻ, നെജില ഷാജി, സി.ഡി.എസ്. ചെയർപഴ്സൺ നിഷ മനോജ്, ക്ലീൻ സിറ്റി മാനേജർ നൗഷാദ് എന്നിവർ പ്രസംഗിച്ചു.