കാഞ്ഞിരപ്പള്ളി: അവഗണനയുടെ കൊടുമുടിയില്‍ വഞ്ചികപ്പാറ. കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളായി ദുരിതം പേറി ജീവിക്കുന്ന ജനസമൂഹമാണ് വഞ്ചികപ്പാറയില്‍ വഞ്ചിക്കപ്പെട്ട് കഴിയുന്നത്. അയല്‍ ജില്ലയായ പത്തനംതിട്ടയിലെ റാന്നിയില്‍ നിന്ന് ആഴ്ച്ചയില്‍ ഒരിക്കല്‍ ലഭിക്കുന്ന പരിമിതമായ വെള്ളമാണ് ഇവിടുത്തെ നൂറില്‍ പരം കുടുംബങ്ങളുടെ ദാഹമകറ്റുന്നത്. മാത്രവുമല്ല, ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയമുള്ള ഭൂമിയില്ല, അടച്ചുറപ്പുള്ള വീടില്ല. സഞ്ചാര യോഗ്യമായ നിരത്തുകളില്ല. ചികിത്സയ്ക്കു നല്ലൊരു ആശുപത്രിയില്ല. വികസനമെന്തെന്ന് അറിയാത്ത അതിര്‍ത്തി പ്രദേശം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴക്കന് ഈ നാട്ടുകാരുടെ പരാതികളും ആവശ്യങ്ങളും കേട്ടറിഞ്ഞാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. വീട്ടമ്മമാരായ കൊല്ലനോളില് ഷീബയും തടത്തില്‍ രാജിയും മറ്റു വീട്ടമ്മമാരും ജോസഫ് വാഴക്കനോട് പങ്കുവച്ചത് ഈ നാടിന്റെ ഇല്ലായ്മകളും ദുരിത ജീവിതവും ആണ്.
പത്തുവര്‍ഷം മുന്‍പ് സ്ഥാനാര്‍ഥിയായി മൂവാറ്റുപുഴയിലെ ആറൂര്‍, കുളങ്ങാട്ടുപാറ, ചെമ്പന്മല കോളനികളില്‍ എത്തിയപ്പോള്‍ കേട്ട അതേ വിലാപമാണ് ഇന്ന് വഞ്ചികപ്പാറയിലെ ഓരോ വോട്ടര്‍മാരും പറയുന്നതെന്ന് വാഴക്കന് പറഞ്ഞു. അന്ന് മൂവാറ്റുപുഴയില്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്ക പെട്ടശേഷം ആദ്യം പരിഹരിച്ചത് കുടിവെള്ള ക്ഷാമമാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആറൂര്‍ കുടിവെള്ള പദ്ധതി (3 കോടി), കുളങ്ങാട്ടുപാറ കുടിവെള്ള പദ്ധതി (2 കോടി), ചെമ്പന്മല കുടിവെള്ള പദ്ധതി (1.5 കോടി) എന്നിവ പൂര്‍ത്തീകരിച്ചാണ് അതു സാധ്യമാക്കിയത്.
ഒന്നുമില്ലായ്മയില്‍ നിന്നാണ് ഈ പദ്ധതികള്‍ക്കു തുടക്കമിട്ടതെങ്കില്‍ മണമലയില് ശുദ്ധീകരണപ്ലാന്റും പൈപ്പ് ലൈനും നിലവിലുണ്ട്. ഏതാനും മാസങ്ങള്‍ മതി മണിമല പദ്ധതിയില്‍ നിന്നു പഞ്ചായത്തിലെ വീടുകളില്‍ ശുദ്ധജലം എത്തിക്കാന്‍.
അതിനു വേണ്ടത് ഉച്ഛാശക്തിയാണ്… അനുഭവമാണ്… ആത്മവിശ്വാസമാണ്. വഞ്ചികപ്പാറയിലെ ജനങ്ങളോടുള്ള വഞ്ചന മാറ്റാന്‍ താന്‍ ഒപ്പമുണ്ടാകുമെന്ന് ജോസഫ് വാഴക്കന് പറഞ്ഞു.