മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലും രണ്ട് പഞ്ചായത്തുകളിലുമായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. മൂവാറ്റുപുഴ നഗരസഭ 13-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരിക്കുട്ടി ചാക്കോ 65 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇടത് സ്ഥാനാര്‍ത്ഥി റീന ഷെരീഫിനെ പരാജയപ്പെടുത്തിയാണ് 13-ാം വാര്‍ഡില്‍ യുഡിഎഫ് വാര്‍ഡ് തിരികെ പിടിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി 421 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 356 വോട്ടുകളുമാണ് നേടിയത്. നഗരസഭ കാര്യാലയത്തില്‍ നടന്ന വോട്ടെണ്ണലിനെ തുടര്‍ന്ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ വിജയാഘോഷവും സംഘടിപ്പിച്ചു.
പായിപ്ര പഞ്ചായത്ത് 10-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുജാത ജോണ്‍ 162 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചു. സുജാത ജോണ്‍ 629 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സീനാ വര്‍ഗീസ് 467വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.വി. വിദ്യ 34വോട്ടും നേടി.
പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് പനങ്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അമല്‍ രാജ് 461 വോട്ട് നേടി വിജയിച്ചു. തൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥി യുഡിഎഫിലെ ബിജി സജിയെ 166 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച നിസാര്‍ മുഹമ്മദ് കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് വൈസ് പ്രസിഡന്റായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിസാറിനെ അയോഗ്യനാക്കിയതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.