മൂവാറ്റുപുഴ ബ്ലോക്ക് ആയുഷ് ഗ്രാം പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് മാറാടി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെയും ഭൂമിത്രസേന ക്ലബിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ തയ്യാറാക്കിയ മാതൃക എള്ള് കൃഷിയുടെ വിളവെടുപ്പ് നടത്തി.
മൂന്ന് മാസങ്ങള്‍ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ നിലമൊരുക്കി വിത്ത് വിതച്ചു. കഠിനമായ വെയിലിനെപ്പോലും അതിജീവിച്ച എള്ള് ചെടികളുടെ വിളവാണ് എടുത്തത്. എള്ളു ചെടികള്‍ മുറിച്ചും മൂടോടെ പിഴുതും എടുത്ത് ചെറിയ കെട്ടുകള്‍ ആക്കി നിലത്ത് ഉണങ്ങാനായി ഇട്ടു. രണ്ട് ദിവസത്തിന് ശേഷം ഇലകള്‍ പൊഴിഞ്ഞ് പോകുമ്പോള്‍ കായ്കളില്‍ നിന്നും പൊട്ടി വരുന്ന എള്ള് ശേഖരിച്ച് എടുക്കും.
ഇതില്‍ നിന്നും തയ്യാറാക്കുന്ന എള്ള് വിഭവങ്ങളായ, എള്ള് ചട്നി, എള്ളുണ്ട, എള്ള് വിളയിച്ചത്, എള്ള് പൊടി തുടങ്ങിയവ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും മറ്റു കുട്ടികള്‍ക്കും കഴിക്കാനായി തയ്യാറാക്കി നല്‍കും. ഇതിനായി ശേഖരിച്ച എള്ള് സെന്‍ട്രല്‍ മാറാടി അങ്കണവാടിയിലെ അഡോളസെന്റ് ഗേള്‍സ് ക്ലബ് ആയ വര്ണ്ണകൂട്ടിലെ അംഗങ്ങള്‍ക്കും മറ്റു വിദ്യാര്തികള്ക്കും നല്‍കും.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ജോസ് ആഗസ്റ്റ്യന് ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു കുര്യക്കോസ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജിജോ പി റ്റി.എ പ്രസിഡന്റ് അനില്‍കുമാര്‍ മദര്‍ പിറ്റി.എ ചെയര്‍ പേഴ്സണ്‍ സിനിജ സനില്‍ സ്കൂള്‍ വികസന സമിതി ചെയര്മാന് റ്റി.വി അവിരാച്ചന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ റനിത ഗോവിന്ദ് ഹെഡ്മാസ്റ്റര് അജയന് എ.എ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീല പി.റ്റി, സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിന്‍ഷ ആര്, ഡോ. മനു വര്‍ഗീസ്,ജിമിനി ജോസഫ്, ഏലിയാസ് എം.എല്‍, സമീര്‍ സിദ്ദീഖി, വിനോദ് ഇ ആര്, റോണി മാത്യു, ശ്രീകല ജി, കൃഷ്ണപ്രിയ, ചിത്ര ആര്‍എസ്, അബിത രാമചന്ദ്രന്, ഹണി വര്‍ഗീസ്, മിന്‍സി ബാബു, ധനുരാജ് പി.റ്റി, ഡോണറ്റ് ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുത്തു.