പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ അഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ രണ്ട് കുട്ടികളെയും കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ തിരുവല്ലയില്‍ നിന്ന് ട്രെയിന്‍ മുഖേന തിരുവനന്തപുരത്ത് എത്തിയ ഇവരെ തമ്പാനൂര്‍ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്നില്‍ ഇവരെ ഹാജരാക്കും. തിരുവനന്തപുരത്ത് എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും ഇന്ന് തന്നെ സ്ഥാപനത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന് സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുന്ന തിരുവല്ല പൊലീസ് അറിയിച്ചു.