കൊച്ചി പാര്‍ക്കിങ്ങ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച കെഎംആര്‍എല്‍ നടപടി തികച്ചും പ്രധിഷേധാര്ഹമാണന്ന് റെസിഡന്റ്സ് അസോസിയേഷന് കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ (റാക്കോ) ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.
രാജ്യത്തെ പ്രമുഖ മെട്രോകളായ ജയ്പൂര്‍, ബാഗ്ളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ കൊച്ചി മെട്രോയേക്കാള്‍ പാര്‍ക്കിങ്ങ് നിരക്ക് കുറവാണ് നിലവില്‍ രാജ്യത്തെ ഉയര്‍ന്ന പാര്‍ക്കിങ്ങ് നിരക്ക് കൊച്ചിയിലേതാണ്.
മെട്രോ റെയില്‍ യാത്ര നിരക്കിനേക്കാള്‍ പാര്‍ക്കിങ്ങ് ഫീസ് ഇനത്തില്‍ നല്‍കേണ്ട സ്ഥിതിയാണ്. ഓരോ മണിക്കുറിനും നാല് ചക്ര വാഹനങ്ങള്‍ക്ക് 35 രൂപയും ഇരു ചക്രവാഹനങ്ങള്‍ക്കു 20 രൂപയും അധികം നല്‍കണം എന്നുള്ളത് നീതികരിക്കാനാവില്ല കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ഇത് മൂലം യാത്രക്കാര്‍ മെട്രോയെ ഒഴിവാക്കുകയാണ്.
റാക്കോ ജില്ലാ പ്രസിഡന്റ് കുബളം രവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ പി ആര് പന്മനാഭന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു റാക്കോ സംസ്ഥാന ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ് ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ദിലീപ് കുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഏലൂര്‍ ഗോപിനാഥ്, കെ ജി രാധാകൃഷ്ണന് , ഭാരവാഹികളായ കെ കെ വാമലോചനന്‍, രാധാകൃഷ്ണന് കടവുങ്കല്‍, റ്റി എന്‍ പ്രതാപന്, ജേക്കബ് ഫിലിപ്പ്, പി ഡി രാജീവ് ഡോ ജലജ ആചാര്യ ,മൈക്കിള്‍ കടമാട്ട് ,ജോണ്‍ തോമസ്, വേണു കറുകപ്പള്ളി, സലാം പുല്ലേപ്പടി, ജോണ്സണ് ചക്കരപ്പറമ്പ്, കെ കെ അപ്പുക്കുട്ടന്, സുശീല കങ്ങരപ്പടി , ഗോപിനാഥ കമ്മത്ത്, എന്നിവര്‍ പ്രസംഗിച്ചു.