കോഴിക്കോട് കല്ലായിയില്‍ ട്രെയിന്‍തട്ടി രണ്ടു പേര് മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാവിലെ 8.30 ഓടെ റെയില്‍വെ ട്രാക്കില്‍ ഇരിക്കുമ്പോള്‍ ട്രെയിന്‍ ഇവരെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. പരുക്കേറ്റയാള്‍ കോഴിക്കോട് മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ് മരിച്ചത്. മറ്റെയാല്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പന്നിയങ്കര പൊലീസും ഫോറന്‍സിക് സംഘവുമെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഒരാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും ട്രാക്കിന് അടുത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.