മൂവാറ്റുപുഴ:. സംസ്ഥാനത്തെ ക്വാറികള്‍ നിയമപരമായി പ്രവര്‍ത്തിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷന് ( കെ.എം.സി.ഒ.എ) എറണാകുളം ജില്ലാ കണ്വെന്ഷന് മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനീഷ് .പി മോഹനന് അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യാതിഥി ആയിരുന്നു.
മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി കെ.എം.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് എംകെ ബാബു, എസ് .എം കെ മുഹമ്മദലി (കണ്ണൂര്‍), ശങ്കര്‍.ടി.ഗണേഷ്, ഷെറീഫ് പുത്തന്‍പുര, അനില്‍കുമാര്‍ (പാലക്കാട് ) സജി കെ. ഏലിയാസ് , രാജേഷ് മാത്യു, പ്രശാന്ത് കെ. എന്‍ , സജി മാത്യു , അലക്സ് പെരുമാലി എന്നിവര്‍ സംസാരിച്ചു. എന്‍ വി പൗലോസ് കുട്ടിസ്വാഗതവും, സാബു വര്‍ഗീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി മനീഷ് പി. മോഹനന് (പ്രസിഡന്റ്), ശങ്കര്‍ ടി.ഗണേഷ്, .ഒ . പി ബേബി, സജി മാത്യു, വിശ്വനാഥന് ( വൈ: പ്രസിഡന്റമാര്‍), രാജേഷ് മാത്യു (സെക്രട്ടറി ), ജോയിന്റ് സെക്രട്ടറിമാരായി വിനു കോതമംഗലം, സനോജ് കുര്യാക്കോസ്, വര്‍ക്കി തങ്കച്ചന് എന്നിവരേയും തെരഞ്ഞെടുത്തു .