മൂവാറ്റുപുഴ:സംഘ് പരിവാര്‍ പ്രചരണങ്ങള്‍ സി.പി.എം എറ്റുപിടിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സംഘ് പരിവാര്‍ ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വര്‍ഗീയ പ്രചരണങ്ങള്‍ ഏറ്റെടുക്കാന്‍ സി.പി.എമ്മും, സംസ്ഥാന സെക്രട്ടറി വിജയരാഘവനും കാണിക്കുന്ന താല്‍പ്പര്യം കേരളത്തിലെ പൊതു സമൂഹത്തേടുള്ള വെല്ല് വിളിയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.വൈ.എഫ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജന പ്രധിനിതികള്ക്കുള്ള സ്വികരണവും പൊതുസമ്മേളനവും രണ്ടാര്‍കരയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ – ബി ജെ പി കക്ഷികളെ ഉപയോഗിച്ച് കേരളത്തെ രാഷ്ട്രിയ പരീക്ഷണ ശാലയാക്കാനുള്ള സി.പി എമ്മിന്റെ ശ്രമങ്ങള്‍ക്കെതിരെ വരുന്ന നിയമസഭ തിരെഞ്ഞെടുപ്പില്‍ സംസ്ഥാത്തെ മതേതര സമൂഹം വിധിയെഴുതുമെന്നും പി കെ ഫിറോസ് പറഞ്ഞു.
യു.ഡി.വൈ.എഫ് ആവേലി പഞ്ചായത്ത് കമ്മറ്റി ചെയര്മാന് റിയാദ് വി.എം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആര്.എം ഷെഫീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി എല്‍ദോസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ്,ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എം പരീത് ,ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, വൈസ് പ്രസിഡന്റ് അഷറഫ് മൈതീന്‍, ബ്ലോക്ക്മു പഞ്ചായത്ത് അംഗം രാധാകൃഷണന് ,മുഹമ്മദ് റഫീഖ്, അഷറഫ് മൂവാറ്റുപുഴ, ജോര്‍ജ് തെക്കുംപുറം, കെ.പി മുഹമ്മദ്, അന്‍സാര്‍ മുണ്ടാട്ട് , ഫാറൂഖ് മടത്തോടത്ത്, പി.എം നൂഹ് ,ഹനീഫ രണ്ടാര്‍, നിജാസ് ജമാല്‍, അജാസ് എ എസ്, ഒ.എം സുബൈര്‍ , ഹമീദ് എം .ഐ , തുടങ്ങിയവര്‍ സംസാരിച്ചു