മൂവാറ്റുപുഴ: വൈസ് ഇന്റര്‍നാഷണല്‍ മൂവാറ്റുപുഴ ടവേഴ്സ് ക്ലബ്ബിന്റെ 2024 – 25 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു . വൈസ്മെന്‍ സെന്റര്‍ പി.വിജയകുമാര്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് നടന്ന പരിപാടി മുന്‍ റീജണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ. എസ് സുരേഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളെ ഡിസ്റ്റിക് 6 ഡയറക്ടര്‍ കെ.കെ ഹരിഹരന്‍പിള്ള സത്യവാചകം ചൊല്ലി അവരോധിച്ചു . ഭാരവാഹികളായി ജോര്‍ജ് വെട്ടിക്കുഴി ( പ്രസിഡന്റ് ), കെ ആര് ആനന്ദ് ( സെക്രട്ടറി ), ജെയിംസ് മാത്യു കീര്‍ത്തി ( ട്രഷറര്‍ ), രഞ്ജു ബോബി നെല്ലിക്കല്‍ ( മെനറ്റ്സ് പ്രസിഡന്റ് ), സാറ മേരി ജോര്‍ജ് (ലിംഗ്സ് പ്രസിഡന്റ് ) മറ്റ് ഭാരവാഹികളായി ബേബി മാത്യു, കെ ആര് ഉണ്ണികൃഷ്ണന് , ഇ കെ ജയകുമാര്‍ , ബിജിമോള്‍ എന്നിവരും ചുമതല ഏറ്റു .
സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രഫ: ഹേമ വിജയന് , മുന്‍ . റീജണല്‍ ട്രഷറര്‍ ഡോ. ജേക്കബ് എബ്രഹാം , വാര്‍ഡ് കൗണ്‍സിലര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ നിര്‍വഹിച്ചു എം. ഡി കുര്യന് , സ്വപ്ന നായര്‍, പ്രീതി സുരേഷ് ഡോ.. മിനി സുനില്‍ , എല്‍ദോ ഏലിയാസ് , ആന്റണി രാജന് , പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു