മൂവാറ്റുപുഴ: കെ.എ. നവാസ് വിണ്ടും ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് ഇന്നലെ നടന്ന മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗവും കേരള സഹകരണ വേദിയുടെ ജില്ലാ സെക്രട്ടറിയുമായ കെ.എ. നവാസ് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുവാറ്റുപുഴയിലെ പ്രമുഖ ട്രേഡ് യൂണിയന് പ്രവര്‍ത്തകനും എ ഐ റ്റി യു സി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗമായ കെ.എ. നവാസ് മുവാറ്റുപുഴ നഗരസഭയുടെ മുന്‍ വിസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും ആയിരുന്നു.