മുവാറ്റുപുഴ ചാലിക്കടവ് പാലത്തിനു സമീപം 3 ദിവസമായി അവശ നിലയില്‍ കിടന്ന മണി എന്ന 75 വയസ് പ്രായമുള്ള തിരുവനന്തപുരം സോദേശിയായ വ്യക്തിയെ പ്രദേശ വാസികളുടെ നിര്‍ദേശം കിട്ടിയതനുസരിച്ചു മുവാറ്റുപുഴ കമ്പിന്ഡ് ആക്ഷന്‍ ടീം (CAT – Rescue Team) ക്യാറ്റിന്റെ പ്രവര്‍ത്തകര്‍ കക്കാട് കൃസ്തു രാജ പ്രാര്‍ത്ഥനാ ഹോമില്‍ സുരക്ഷിതമായി എത്തിച്ചു.
CAT രക്ഷധിക്കാരി കെവി മനോജിന്റെ നിര്‍ദ്ദേശ പ്രകാരം മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രുഷ നല്കി ക്യാറ്റിന്റെ പ്രവര്‍ത്തകരായ നവാസ് എംഎസ്, രജിന് പി ആര് എന്നിവരുടെ നേതൃത്വത്തില്‍ മറ്റു പ്രവത്തകരായ രഞ്ജിത് പിആര്‍, നിതിന്‍ എസ് നായര്‍, എം ജെ ഷാജി, ആനന്ദ് രാജ്, വിഷ്ണു എജെ, സുധീഷ് എം എസ്, അജീഷ് കെ എസ് ജംസീര്, മുവാറ്റുപുഴ മുന്‍സിപ്പല്‍ 12-ാം വാര്‍ഡ് കൗണ്‍സിലര്‍ ലൈല എന്നിവര്‍ ചേര്‍ന്നാണ് കക്കാട് കൃസ്തു രാജ പ്രാര്‍ത്ഥനാ ഹോമില്‍ എത്തിച്ചത്.
മുവാറ്റുപുഴ പോലീസിന്റെ അനുമതിയോടെ മുന്‍സിപ്പല്‍ ചെയര്മാന് പിപി എല്‍ദോസിന്റെ സഹായത്തോടെയാണ് കക്കാട് കൃസ്തു രാജ പ്രാര്‍ത്ഥനാ ഹോമില്‍ സുരക്ഷിതമായി എത്തിച്ചത്.