ഗുരുവായൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ ബിജെപിയില്‍ ധാരണ. സ്വതന്ത്ര സ്ഥാനാര്‍ഥികളുമായി ബിജെപി ജില്ലാ നേതാക്കള്‍ ചര്‍ച്ച നടത്തി. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്റണി എന്നിവരില്‍ ഒരാളെ പിന്തുണക്കാനാണ് ധാരണ. ഇവരുമായി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. തീരുമാനം ഇന്ന് വൈകീട്ട് ഉണ്ടാകും.
അതിനിടെ ബിജെപി പിന്തുണ നല്കിയാല് സ്വീകരിക്കുമെന്ന് ഗുരുവായൂരിലെ ഡിഎസ്ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ പറഞ്ഞു.
എന്നാല്‍ തലശ്ശേരിയില്‍ ബിജെപിക്ക് പിന്തുണക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളില്ല. അതുകൊണ്ടു തന്നെ അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി.