എറണാകുളം ജില്ല ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് & സ്റ്റാഫ് യൂണിയന് സിഐറ്റിയു നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ല വാഹന പ്രചരണ ജാഥ സിഐറ്റിയു ജില്ല സെക്രട്ടറി സികെ മണിശങ്കര്‍ മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാന ബിനാമി ലോട്ടറി ബഹിഷ്കരിക്കുക, കേരള സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കുക, ലോട്ടറി നടത്തിപ്പിന്റെ ചുമതല സംസ്ഥാന ഗവണ്മെന്റുകള്ക്ക് കൈമാറുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടന യോഗത്തില്‍ യൂണിയന് ജില്ല പ്രസിഡന്റ് കെ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. യൂണിയന് മൂവാറ്റുപുഴ മേഖല സെക്രട്ടറി എം.എ. അരുണ്‍ സ്വാഗതവും കെ.ച്ച്. അന്‍സാര്‍ നന്ദിയും പറഞ്ഞു.
കൂത്താട്ടുകുളം, പിറവം, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, കോലഞ്ചേരി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ജാഥയുടെ ഒന്നാം ദിവസത്തെ പര്യടനം വൈകീട്ട് 5 മണിക്ക് കോതമംഗലത്ത് സമാപിക്കും.