കൊല്ലം: കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റ അഞ്ചല്‍ മേഖല സെക്രട്ടറിമൊയ്ദു അഞ്ചലിന്റെ വാര്‍ത്ത ഒരു കുടുംബത്തിന് തുണയായി. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പടിഞ്ഞാറ്റിന്‍കര മാമ്പഴക്കോണത്ത് കുടിലില്‍ കഴിഞ്ഞു വന്ന കുടുംബത്തിന് കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റ അഞ്ചല്‍ മേഖല സെക്രട്ടറി മൊയ്ദു അഞ്ചല്‍ നല്കിയ വാത്തയുടെ അടിസ്ഥാനത്തില്‍ പട്ടാളക്കാരുടെ സംഘടനയായ കൊയ്ലോണ്‍ മല്ലു സില്നേഴ്സ് ഭാരവാഹികള്‍ വീട് നിര്‍മ്മിച്ച് നല്കി.
ബിന്ദു- സുഭാഷ് ദമ്പതികളും രണ്ട് മക്കളും ശുചി മുറി പോലും ഇല്ലാതെ പ്രാഥമികാവശ്യങ്ങള്‍ പോലും മുറ്റുള്ളവരുടെ പുരേഡങ്ങളിലാണ് നിര്‍വഹിച് വന്നിരിന്നത്. ഇടമുളയ്ക്കല്‍ പഞ്ചായത്ത് നല്കിയ മൂന്ന് സെന്റ് സ്ഥലത്ത് കുടുല്‍ നിര്‍മ്മിച്ച് ഏഴ് വര്‍ഷ തോണം ഇതില്‍ താമസിച്ച് വന്ന ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ അഞ്ചല്‍ ന്യൂസിലൂടെയാണ് മൊയ്ദു അഞ്ചല്‍ പുറലോകത്ത് അറിയിച്ചത്. വീടിനായി നിരവധി തവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെങ്കിലും വീട് ഇവര്‍ക്ക് ലഭിച്ചില്ല. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട കൊയ്ലോണ്‍ മല്ലു സോള്നേഴ്സ് ഭാരവാഹികള്‍ ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
സുമനസ്സുകളില്‍ നിന്നും 7 ലക്ഷം രൂപ സമാഹരിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ട് കിടപ്പുമുറി, ഹാള്‍, വീടിനുള്ളില്‍ കോമണ്‍ ബാത്ത്റും അടങ്ങുന്ന വാര്‍ത്ത വീടാണ് കൊയ്ലോണ്‍ മല്ലൂ സോള്‍ ല്ജേഴ്സ് ഭാരവാഹികള്‍ ഈ കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയത്. ഒരു കുടുംബത്തിന് സുരക്ഷ ഒരുക്കാന്‍ തുണയായ വാര്‍ത്ത ചെയ്ത കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റ അഞ്ചല്‍ മേഖല സെക്രട്ടറി മൊയ്ദു അഞ്ചലിനും, വാര്‍ത്ത കണ്ട് ആ കുടും ബത്തിന് അടച്ചുറപ്പുള്ള വിട് നിര്‍മ്മിച്ചു നല്കിയ പട്ടാളക്കാരുടെ സംഘടനയായ കൊയ്ലോണ്‍ മല്ലു സില്നേഴ്സിനും ഒരായിരം അഭിനന്ദനങ്ങള്‍…