ചാത്തന്നൂരിന്റെ യുവ സംവിധായക ബിഷ കുരിശിങ്കല്‍ അണിയിച്ചൊരുക്കിയ ‘ഗുരു സാഗരം’ എന്ന ഷോര്‍ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. അധ്യാപകദിന റിലീസ് ചിത്രം ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്നു. കുരിശിങ്കല്‍ ക്രീയേഷന്സിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ബിഷയാണ്.
വ്യത്യസ്തമായ ആഖ്യാന ശൈലി ആണ് ബിഷ സ്വീകരിച്ചിരിക്കുന്നത്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആനുകാലിക സംഭവങ്ങള്‍ കൂടി ആലേഖനം ചെയ്തിരിക്കുന്നു. എം.പി. രാധാകൃഷ്ണനാണ് രചന. ഷിനു കൃഷ്ണന് ചായഗ്രഹണം.
ചിത്രത്തില്‍ ബിഷയുടെ ബാല്യ കാലം അതിമനോഹരം ആയി അവതരിപ്പിച്ചത് അര്‍പ്പിതയാണ്. ബിഷയുടെ ഏക മകള്‍ കൂടിയാണ് അര്‍പ്പിത വിഷ്ണു. സംസ്ഥാന അധ്യാപക അവാര്‍ഡ് വാങ്ങിയ സ്വാമിനാഥന്, Si ചന്ദ്രകുമാര്‍ കാരേറ്റ്, എം.പി. രാധാകൃഷ്ണന്, സിനി സിനു, മോനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
ഫ്ലാഗ് സല്യൂട്ട്… ബിഗ് സല്യൂട്ട് ആണ് ബിഷയുടെ മുന്‍ ഹ്രസ്വ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ തരംഗം ആയി മാറിയിരുന്നു ഇതും. പറയാതെ പോയ ഡിസംബര്‍ എന്ന ബുക്കിന്റെ തിരക്കഥയില്‍ ആണ് ബിഷ ഇപ്പോള്‍.