മുവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്തിലെ ആംബുലന്‍സ് സേവനം നിര്‍ത്തലാക്കി എന്നാരോപിച്ചു യൂത്ത് കോണ്‍ഗ്രസ് സമരം. യൂത്ത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ ദ്രോഹിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്‍ഡിഎഫ് ഭരണസമിതിയും പഞ്ചായത്ത് പ്രസിഡന്റും പിന്തിരിയണമെന്ന് കെ.എച്ച് സിദ്ധിഖ് ആവശ്യപ്പെട്ടു. ആംബുലന്‍സ് അറ്റക്കുറ്റ പണികള്‍ക്കായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ് എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിശദീകരണം.
2012ല്‍ അന്നത്തെ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം നടപ്പിലാക്കിയത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം നല്‍കുക എന്നതായിരുന്നു പഞ്ചായത്ത് ഭരണസമിതി നയം. എം.സി റോഡില്‍ അപകടം നടന്നാല്‍ ആദ്യം ആശ്രയിക്കുന്നതും പായിപ്ര പഞ്ചായത്തിന്റെ ആംബുലന്‍സ് സൗകര്യമാണ് എന്നിരിക്കെ അറ്റക്കുറ്റ പണികളുടെ പേരില്‍ അനിശ്ചിതകാലമായി സേവനം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
എത്രയും വേഗത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ നേരില്‍ കണ്ട് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലിഹ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഫ്സല് വിളിക്കത്ത്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്വാലിഹ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫാസില്‍ സൈനുദ്ധീന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാന്‍ പ്ലാക്കുടി, കെ.കെ ഉമ്മര്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ സജി പായിക്കാടന്‍, എം.സി വിനയന്, അരുണ്‍ വര്‍ഗീസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ ചേന്നര, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അമൃദത്തന്, ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.