ജലപ്രളയം തുടച്ചു നീക്കിയ കൂട്ടിക്കല്‍ കൊക്കയാര്‍ ഗ്രാമ പഞ്ചായത്തുകളിലെ ദുരിതമനുഭവിക്കുന്ന ചപ്പാത്ത്, എന്തയാര്‍, മുക്കളം, കൂട്ടിക്കല്‍, പൂവഞ്ചി, കൊക്കയാര്തുടങ്ങിയ പ്രദേശങ്ങളിലെകുടുംബങ്ങള്ക്ക് കൂട്ടായി ഈസ്റ്റ് മാറാടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.
സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ക്ലീനിംഗ് ലോഷന്‍, ഹാന്‍ഡ് വാഷ്, സോപ്പ് പൊടി, ഡിഷ് വാഷ് തുടങ്ങിയവും അടുക്കള ഉപകരണങ്ങളായ പ്രഷര്‍കുക്കര്‍, സ്റ്റീല്‍ അലുമിനിയം പാത്രങ്ങള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, ചീനിച്ചട്ടികള്, സ്പൂണ്‍ തുടങ്ങി വീട്ടാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നിമിഷ നേരം കൊണ്ട് ജീവിത സമ്പാദ്യങ്ങളും, വീടും നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ കണ്ണുനീരും വിഷമവും നേരില്‍ കണ്ട വിദ്യാര്‍ത്ഥികളും അധ്യാപകരും അവരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.
കൂട്ടിക്കല്‍ പഞ്ചായത്ത് ജീവനക്കാരനായ സാദിഖ്,ഡിസാസ്റ്റര്‍ റിലീഫ് കോര്‍ഡിനേറ്റര്‍ ഫാദില്‍ നാസര്‍, പി.ഡബ്ലിയു ഡി റിട്ടയേര്‍ഡ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.എച്ച് മുഹമ്മദ് ഇസ്മായില്‍, ഈസ്റ്റ് മാറാടി സ്കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, രതീഷ് വിജയന്, വിദ്യാര്‍ത്ഥികളായ ബേസില്‍ ബിജു, എല്‍ദോസ് ഇ.കെ, ജിത്തു രാജു, പ്രിന്‍സിപ്പാള്‍ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റര് അജയന് എ എ, പി റ്റി.എ പ്രസിഡന്റ് പി.റ്റി. അനില്‍കുമാര്‍, മദര്‍ പി.റ്റി.എ ചെയര്‍പേഴ്സണ്‍ സിനിജ സനില്‍, സ്കൂള്‍ വികസന സമിതി ചെയര്മാന് റ്റി.വി അവിരാച്ചന്, വിനോദ് ഇ.ആര്, ശ്രീകല ജി, ഹണി വര്‍ഗീസ്, കൃഷണപ്രിയ, ചിത്ര ആര് എസ്, പൗലോസ് റ്റി തുടങ്ങിയവര്‍ നേതൃത്വം നല്കി.