തൃക്കാക്കര നഗരസഭയില്‍ വീണ്ടും ഭരണ പ്രതിസന്ധി. അഞ്ച് കൗണ്‍സിലേഴ്സ് കോണ്‍ഗ്രസ് വിപ്പ് കൈപ്പറ്റിയില്ല. നേരിട്ട് കൊടുത്തിട്ടും വിപ്പ് കൈപ്പറ്റാന്‍ കൗണ്‍സിലേഴ്സ് തയാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ കൗണ്‍സിലേഴ്സിന് രജിസ്റ്റേഡ് പോസ്റ്റില്‍ വിപ്പ് അയക്കാന്‍ ഡി.സി.സി. നേതൃത്വം തീരുമാനിച്ചു. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നല്കാന് ആവശ്യപ്പെട്ടാണ് വിപ്പ്.
അതേസമയം, തൃക്കാക്കര ഓണസമ്മാന വിവാദം, സമവായ നീക്കവുമായി ഡിസിസി. അവിശ്വാസ പ്രമേയത്തിന് എല്‍ഡിഎഫ് നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് ഡിസിസിയുടെ നീക്കം. കൂടാതെ തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു . അജിതാ തങ്കപ്പന് നല്കിയ ഹര്‍ജിയിലാണ് നടപടി. ഔദ്യോഗിക കൃത്യനിര്വഹണത്തിനാവശ്യമായ സംരക്ഷണമൊരുക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയില്ലെന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ വിശദീകരണം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്. കൂടാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പന് ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പണക്കിഴി വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് നഗരസഭാധ്യക്ഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.