ആലുവ ജില്ലാ ആശുപത്രിക്കായി വാങ്ങിയ ആഡ്വാന്‍സ്ഡ് ലൈഫ് സേവിങ് ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ഇന്നലെ അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കോവിഡ്19 പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അന്‍വര്‍ സാദത്ത് എംഎല്‍എ 2020- 21 ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് ആഡ്വാന്‍സ്ഡ് ലൈഫ് സേവിങ് ആംബുലന്‍സ് വാങ്ങിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലുവ മുനിസിപ്പല്‍ ചെയര്മാന് എം.ഒ ജോണ്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. ജെ. ജോമി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെബി മേത്തര്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമണ്‍, ഫാസില്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ശാരതാ മോഹന്‍, സനിതാ റഹിം,ഷൈമി വര്‍ഗീസ് കൗണ്‍സിലര്‍മാരായ പി. പി. ജെയിംസ്, എന്നിവര്‍ ആശംസ പറഞ്ഞു. ജില്ലാ ആശുപത്രി സൂപ്രണ്ട് Dr. പ്രസന്ന നന്ദി പറഞ്ഞു.