മൂവാറ്റുപുഴ :- മൂവാറ്റുപുഴയിലെ 17 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 4.20 കോടി രൂപ അനുവദിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. 2024 – 25 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉദ്ധരിച്ച ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി എംഎൽഎ സമർപ്പിച്ച 7.65 കോടി രൂപ വരുന്ന 33 റോഡുകളിൽ നിന്നാണ് 17 എണ്ണത്തിന് 4.20 കോടി രൂപ അനുവദിച്ചത്.
മൂവാറ്റുപുഴ റോട്ടറി റോഡ് – 30 ലക്ഷം, സെൻമേരിസ് പച്ചത്തുരുത്ത് റോഡ് – 17 ലക്ഷം, പള്ളിക്കവല – പെരുമ്പല്ലൂർ – മുതുകല്ല് റോഡ് – 40 ലക്ഷം, ശൂലം – ഓണിയേലിവയൽ റോഡ് – 40 ലക്ഷം, കാവുംപാറ ജംഗ്ഷൻ – എൻ പുന്നമറ്റം ചർച്ച് റോഡ് – 15ലക്ഷം,
തെക്കേ പുന്നമറ്റം – തകിടിപീടിക റോഡ് (തകിടി പീടിക ) – 15ലക്ഷം, കുറ്റപ്പിള്ളിപ്പടി – കറുപ്പ് കണ്ടം റോഡ് – 18 ലക്ഷം, സീനായിഗിരി – മുല്ലശ്ശേരിപ്പടി റോഡ് – 20, ശൂലംകുഴി കോളനി റോഡ് – 18 ലക്ഷം, ആവോലി സൊസൈറ്റിപടി – വാഴക്കുളം ബൈപ്പാസ് റോഡ് – 23 ലക്ഷം, വടക്കുംമല പൂതക്കുഴി റോഡ് – 18 ലക്ഷം, മണപ്പുഴ മാറാച്ചേരി റോഡ് -40 ലക്ഷം, നാഗപ്പുഴ കല്ലിങ്കമാലി റോഡ് – 25 ലക്ഷം, പത്തക്കുത്തി – കാവക്കാട് റോഡ് അവസാനഭാഗം – 40 ലക്ഷം, പനയക്കുന്ന് മണിയന്തടം കോളനി റോഡ് – 15 ലക്ഷം,മേരിഗിരി – ചാന്ത്യം റോഡ് – 16 ലക്ഷം,സെൻമേരിസ് പച്ചത്തുരുത്ത് റോഡ് – 17 .എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.