മൂവാറ്റുപുഴയിൽ കൃത്യമായ അവലോകനയോഗങ്ങൾ കൂടാറില്ല, വകുപ്പുകളുടെ ഏകോപനവുമില്ല; ഡിപിആറിൽ മാറ്റം വരുത്തി നഗരവികസനം എം എൽ എ അട്ടിമറിച്ചെന്ന് എൽഡിഎഫ്, അശാസ്ത്രീയ പോസ്റ്റ് മാറ്റൽ നഗരത്തെ ഇരുട്ടിലാക്കുമെന്നും നേതാക്കൾ,
മൂവാറ്റുപുഴ :
നഗര റോഡ് വികസനം അനന്തമായി നീളുന്നത് മാത്യു കുഴലനാടൻ എംഎൽഎയുടെ പിടിപ്പുകേട് മുലമെന്ന് എൽഡിഎഫ്. പദ്ധതി വേഗത്തിൽ ആക്കാൻ ഉദ്യോഗസ്ഥതല അവലോകന യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ എംഎൽഎ തയ്യാറാകാത്തതാണ് പദ്ധതിയുടെ കാലതാമസത്തിന് കാരണമായതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. എംഎൽഎ ഇടപെട്ട് റോഡ് വികസനം പി ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയാക്കി ഡിപിആർൽ മാറ്റം വരുത്തിയെന്നും അവർ പറഞ്ഞു.
കെആർഎഫ്ബി, ബിഎസ്എൻഎൽ, വാട്ടർ അതാേറിറ്റി, റവന്യൂ എന്നീ വകുപ്പുകളുടെ ഏകോപനവുമുണ്ടായില്ല.
ഹൈക്കോടതിയിൽ ഇതുസബന്ധിച്ച കേസിൽ വകുപ്പുകളുടെ ഏകോപനമില്ലായ്മ റോഡ് വികസനത്തെ ബാധിച്ചുവെന്നാണ് കെആർഎഫ്ബി അഫിഡവിറ്റ് നൽകിയത്. ഇത് പരിഹരിയ്ക്കാൻ മാത്യു കുഴലനാടൻ എം എൽ എ തയ്യാറായില്ല.
നഗരത്തെ പൂർണമായി ഇരുട്ടിൽ ആക്കുന്ന അശാസ്ത്രീയമായ പോസ്റ്റുകൾ മാറ്റലാണ് എംഎൽഎയുടെ നിർദ്ദേശപ്രകാരം നഗരത്തിൽ തുടങ്ങിയിട്ടുള്ളത്. ബിഎസ്എൻഎല്ലിന് പിടിസിസിയുടെ അനുമതി കിട്ടാതെ റോഡിൽ വൈദ്യുതിലൈൻ മാറ്റിസ്ഥാപിച്ചാലും ചാർജ് ചെയ്യാനാവില്ല. ഇതിന് ബിഎസ്എൻഎൽ 54 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെഎസ്ഇബി.ക്ക് ഒന്നരവർഷം മുമ്പ് നൽകിയത് ഇതുവരെ പരിഗണിച്ചില്ല.
പിടിസിസിയുടെ അനുമതിയ്ക്ക്
കെഎസ്ഇബി പണം നൽകേണ്ടതില്ലെന്ന എംഎൽഎയുടെ നിർദ്ദേശമാണ് കാരണം.
ഒരു പദ്ധതിതിയുടെ ടെണ്ടർ നടപടി കഴിഞ്ഞാൽ സർക്കാരിന്റെ ചുമതല ഏകദേശം അവസാനിച്ചു. എന്നാൽ മൂവാറ്റുപുഴയിൽ അതാത് വകുപ്പുകളെക്കൊണ്ട് പദ്ധതി നടപ്പാക്കുവാൻ മാത്യു കുഴലനാടൻ എംഎൽഎ പൂർണ്ണ പരാജയമാണെന്നതാണ് ടൗൺ റോഡ് വികസനം അനന്തമായി നീളാൻ കാരണ
മെന്ന് നേതാക്കൾ ആരോപിച്ചു 2009 ഡിസംബർ ഒമ്പതിലെ അലൈൻമെന്റ് പ്രകാരമാണ് നഗരറോഡ് വികസനം നടത്തേണ്ടത്.പി ഒ ജംഗ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ എംസി റോഡ്
20 മീറ്റർ വീതിയിലും 15 മീറ്റർ വീതിയിൽ ടി ബി റോഡും പ്രസ്സ് ക്ലബ് റോഡും വൈഎംസിഎ റോഡും വികസിപ്പിക്കുവാനാണ് പദ്ധതി. കച്ചേരിത്താഴത്ത് മൂന്നും, അരമനപ്പടിയിൽ ഇരുഭാഗത്തും ബസ്ബേകളുടെ നിർമ്മാണത്തിനുമുള്ള. ഭൂമി ഏറ്റെടുക്കൽ സർവ്വെ പൂർത്തിയ യാക്കി 2013 നവംബർഏഴിന് ഗസറ്റ് വിജ്ഞാപനമിറങ്ങി. വാട്ടർ അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിയ്ക്കാൻ മൂന്നിടത്ത് സ്ഥലം ഏറ്റെടുത്ത് കാനകൾ സ്ഥാപിച്ചില്ല.
വകുപ്പുകളുടെ തർക്കം പരിഹരിക്കാൻ എംഎൽഎയ്ക്കായില്ലെങ്കിൽ കലക്ടറയോ, വകുപ്പ് മന്ത്രിയേയോ അറിയിച്ച് പ്രശ്നം പരിഹരിക്കാമായിരുന്നിട്ടും എംഎൽഎ അതിനു തയ്യാറായില്ല.
എൽഡിഎഫ്നെതിരെ എംഎൽഎയുടെ അടിസ്ഥാനരഹിത ആരോപണം സ്വന്തം കഴിവുകേട് മറയ്ക്കാനാണെന്നും നേതാക്കൾ പറഞ്ഞു. മെല്ലപോക്ക് തുടർന്നതോടെയാണ്
എൽഡിഎഫ് നേതൃത്വം വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സ്ഥല പരിശോധനകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇടപെട്ടതോടെ ഫലം കണ്ടു. ബിഎസ്എൻഎൽ. ഉദ്യോഗസ്ഥരുമായുളള ചർച്ചയിൽ 54 ലക്ഷം രൂപയിൽ 10 ലക്ഷമായി കുറവുവരുത്തി പുതിയ എസ്റ്റിമേറ്റ് നൽകാൻ തീരുമാനിച്ചു .
എൽഡിഎഫിന്റെ അവശ്യ പ്രകാരം കലക്ടർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരാൻ തീരുമാനിച്ചു. തുടർന്ന് ആർഡിഒ വിളിച്ച യേ യോഗം എംഎൽഎ ഇടപെട്ട് റദ്ദാക്കി എൽ.ഡി.എഫ്.ൻ്റെ ഇടപെടലിലാണ് പദ്ധതികളിൽ പുതിയജീവൻ വച്ചത്. എൽഡിഎഫ് ഇടപെട്ടതോടെ എംഎൽഎ ഉറക്കം വിട്ട് ഉണർന്നതിൽ സന്തോഷം ഉണ്ടെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ഭൂമിയേറ്റെടുക്കൽ തഹസിൽദാർമാരെ തുടരെ സ്ഥലംമാറ്റിയെന്ന എംഎൽഎയുടെ ആരോപണവും വസ്തുതാ വിരുദ്ധമാണെന്നും നേതാക്കൾ പറഞ്ഞു.
എംഎൽഎ പങ്കെടുക്കേണ്ടതായ യോഗങ്ങളിൽ ഓഫീസിലുള്ള ചില കുട്ടി നേതാക്കളാണ് പങ്കെടുക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
എംഎൽഎയുടെ പ്രസ്ഥാവനകൾ യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമാണെന്ന് എൽഡിഎഫ് നേതാക്കളായ ബാബു പോൾ, പി എം ഇസ്മയിൽ, അനീഷ് എം മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.