കാക്കനാട്: ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിച്ച് പദ്ധതി വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. എണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗമാണ് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനത്ത് ആദ്യപ്രമേയം പാസാക്കിയത്. കോടനാട് ഡിവിഷന് അംഗം മനോജ് മൂത്തേടന് അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേനയാണ് പാസാക്കിയത്.