വാഴക്കുളം അഗ്രോ പ്രോസസിംഗ് കമ്പനിയില്‍ പൈനാപ്പിളില്‍ നിന്ന് മദ്യവും ബിയറും വൈനും ഉദ്പ്പാദിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷക സംഘം. ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റാണ് വാഴക്കുളം. വിലയില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങളാണ് പൈനാപ്പിള്‍ കര്‍ഷകര്‍ നേരിടുന്ന പ്രഥാന പ്രശ്നം. പലപ്പോഴും വില കുറയുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ഉദ്പാദന ചിലവ് പോലും ലഭിക്കുന്നില്ല.
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് കൃഷി വകുപ്പിന്റെ മുന്‍കൈയില്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ NAPC രൂപീകരിച്ചത്. കുറഞ്ഞവില വരുന്ന ഘട്ടത്തില്‍ തറവില നിശ്ചയിച്ച് കര്‍ഷകരില്‍ നിന്ന് NAPC വഴി പൈനാപ്പില് ഏറ്റെടുക്കുക എന്നതായിരുന്നു കാഴ്ചപ്പാട്. അതിന് അനുസൃതമായ പ്രവര്‍ത്തനം ഒരു കാലത്തും നടന്നിട്ടില്ല. കഴിഞ്ഞ UDF സര്‍ക്കാര്‍ നടത്തിയ രാഷ്ടീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകള്‍ കമ്പനിയെ സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ എത്തിച്ചു.
LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കമ്പനി പുനരുജ്ജീവിപ്പിക്കാന്‍ കുറേയേറെ ഇടപെടല്‍ നടത്തിയിട്ടുണ്ട്. VAPC എന്ന പുതിയ കമ്പനി രൂപീകരിച്ച് കമ്പനിയുട പ്രവര്‍ത്തനം പുനരാരംഭിച്ചു എങ്കിലും, കര്‍ഷകരെ സഹായിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടില്ല.
ഓരോ ജില്ലയില്‍ ഓരോ കാര്‍ഷിക ഉദ്പന്നത്തെ അടിസ്ഥാനപ്പെടുത്തി കൃഷി അധിഷ്ടിത വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പൈനാപിള്‍ ആണ് തീരുമാനിച്ചിട്ടുള്ളത്.
കാസര്‍ഗോഡ് ജില്ലയില്‍ കശുമാങ്ങയാണ് തീരുമാനിച്ചിട്ടുള്ള കാര്‍ഷിക ഉദ്പന്നം. അത് പ്രകാരം പയ്യാവൂര്‍ സഹകരണ ബാങ്കിന് കശുമാങ്ങയില്‍ നിന്ന് ഫെനി ഉദ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ VAPC യില്‍ പൈനാപ്പിളില്‍ നിന്ന് ഫെനിയും, (പ്രാദേശിക മദ്യം) ബിയറും, വൈനും ഉദ്പാദിപ്പിക്കാന്‍ തീരുമാനം എടുത്താല്‍ അത് പൈനാപ്പിള്‍ കൃഷിക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും.
നിലവില്‍ നമ്മുടെ നാട്ടില്‍ ഉദ്പാദിപ്പിക്കുന്ന പൈനാപ്പിള്‍ ഏതാണ്ട് പൂര്‍ണ്ണമായും സംസ്ഥാനത്തിന് പുറത്തേക്കാണ് പോകുന്നത്. പൈനാപ്പിളില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉത്പനങ്ങള്‍ ഉണ്ടാക്കുന്നതിന്റെ സാധ്യത പോലും വേണ്ട വണ്ണം ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. ഫെനി / ബിയര്‍ ഉത്പാദനത്തിന് അനുമതി വാങ്ങി ഉദ്പാദനം ആരംഭിച്ചാല്‍ ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ഉദ്പാദിപ്പിക്കുന്ന പൈനാപ്പിള്‍ പൂര്‍ണ്ണമായും ഇവിടെ തന്നെ ഉപയോഗിക്കാന്‍ കഴിയും.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന VAPC (പഴയ NAPC) യില്‍ തന്നെ ഇതിനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ എല്ലാം ഉണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആ കമ്പനി വലിയ ലാഭത്തിലേക്ക് എത്തിക്കാനും ഇത് വഴി കഴിയും. വലിയ സാധ്യതകള്‍ ഉള്ള ഈ പദ്ധതി സംബന്ധിച്ച്
ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയും തീരുമാനവും ഉണ്ടാകണമെന്ന് കര്‍ഷക സംഘം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അടൂപറമ്പില്‍ ഒ.കെ.മോഹനന് നഗറില്‍ (നെല്ലിപ്പിള്ളി ഓഡിറ്റോറിയത്തില്‍) നടന്ന സമ്മേളനം യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. സാബു ജോസഫ്, ഉഷ ശശിധരന്, കെ.എം.സീതി, ജോസ് എടപ്പാട്ട് എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു.
ഏരിയ സെക്രട്ടറി യൂ.ആര്.ബാബു പ്രവര്‍ത്തന റിപോര്‍ട്ടും, സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അജേഷ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
എം.ജി.രാമകൃഷ്ണന്, വി.ജി.സുധികുമാര്‍, കെ.എന്‍.ജയപ്രകാശ്, എം.ജെ, ഫ്രാന്‍സിസ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഷാലി ജയില്‍ രക്തസാക്ഷി പ്രമേയവും, വി.എസ്. മുരളി അനുശോചന പ്രമേയവും , തേജസ് ജോണ്‍ പ്രമേയങ്ങളും , പി.ബി.അജിത് കുമാര്‍ ക്രഡന്‍ഷ്യന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്മാന് വി.കെ ഉമ്മര്‍ സ്വാഗതവും ആവോലി വില്ലേജ് സെക്രട്ടറി സണ്ണി പൈലി നന്ദിയും പറഞ്ഞു.
സാബു ജോസഫ് (പ്രസിഡന്റ്)
യു.ആര്.ബാബു (സെക്രട്ടറി)
വി.കെ.ഉമ്മര്‍
(ട്രഷറര്‍)
വി.എസ്.മുരളി,
കെ.എം.സീതി
(വൈസ് പ്രസിഡന്റുമാര്‍)
ഷാലി ജയിന്,
എ.അജാസ്
(ജോയിന്റ് സെക്രട്ടറിമാര്‍)
വി.കെ.മധു,
ഉഷ ശശിധരന്,
പി.ബി.അജിത് കുമാര്‍,
ജോസ് ജേക്കബ്,
ബൈന്ദ വില്‍സണ്‍,
കെ.എന്‍.സാബു
( എക്സിക്യൂട്ടീവ് അംഗങ്ങള്‍)
എന്നിവര്‍ ഭാരവാഹികളായി 27 അംഗ ഏരിയാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.