ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ്. സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ‘സ്നേഹ സഞ്ജീവനി പദ്ധതിയുടെ ‘ഭാഗമായി മരുന്നുകള്‍ ആവശ്യമുള്ള സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാറാടി മഹിള കോണ്‍ഗ്രസിന്റ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിന്റെ സഹായത്തോടെ ആവശ്യം വേണ്ട മരുന്നുകള്‍ എത്തിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ഷാന്റി എബ്രഹാം മരുന്നുകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. മാറാടി വനിത വില്ലേജ് സൊസൈറ്റി പ്രസിഡന്റ് ഡോ. ചിന്നമ്മ വര്‍ഗീസ്, ഗ്രാമ പഞ്ചായത്തംഗം അജി സാജു, മാറാടി അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സാബു ജോണ്‍, സ്കൂള്‍ പി.റ്റി.എ പ്രസിഡന്റ് പി.റ്റി. അനില്‍കുമാര്‍, മദര്‍ പി.റ്റി.എ ചെയര്‍പേഴ്സണ്‍ സിനിജ സനില്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി തുടങ്ങിയവര്‍ പങ്കെടുത്തു.