മുവാറ്റുപുഴ നഗരസഭ 11-ാം വാര്‍ഡില്‍ 35 വര്‍ഷത്തെ ജനങ്ങളുടെ സ്വപ്ന റോഡായ അമ്പാട്ട് കവല ഐയ്ക്കരപ്പറമ്പ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.
മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹത്തിന്റെ ആകസ്തി വികസ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചെയര്‍മാനും മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹവും സംയുക്തമായി ജനങ്ങള്‍ക്ക് റോഡ് തുറന്ന് കൊടുത്തു.
ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനായി അജി മുണ്ടാട്ട്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്, വാര്‍ഡ് കൗണ്‍സിലര്‍ ലൈല ഹനീഫ, മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് അബ്ദുല്‍ മജീദ് നന്ദി പറഞ്ഞു.