കോട്ടയം: ഓണ്‍ലൈന്‍ പഠന സഹായത്തിനായി കേരളമോട്ടാകെയുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്. പദ്ധതിയുടെ ആദ്യഭാഗമായി കോട്ടയം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൊബൈല്‍ ഫോണുകള്‍ കൈമാറി.
പുതുപ്പള്ളി എം.എല്‍എയും, മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫോണുകള്‍ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോഫൗണ്ടര്‍ സുഷമാ നന്ദകുമാറില്‍ നിന്നു ഏറ്റുവാങ്ങി. മണപ്പുറം ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ആവിശ്യാനുസരണം മൊബൈല്‍ ഫോണുകള്‍ എത്തിക്കുമെന്നു സുഷമ നന്ദകുമാര്‍ അറിയിച്ചു. മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഒ ജോര്‍ജ്ജ് ഡി ദാസ്, സീനിയര്‍ പി.ആര്.ഒ അഷ്റഫ് കെ.എം, ചീഫ് മാനേജര്‍ ശില്പ സെബാസ്റ്റ്യന്‍, അഡ്വക്കേറ്റ് ആന്റോ ചെറിയാന്, ശോഭ സുബിന്, സുനില്‍ ലാലൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.