കൊച്ചി: ജില്ലയിലെ തട്ടുകട ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശിച്ചു. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലം പലയിടത്തും ഭക്ഷ്യ വിഷബാധയും ആരോഗ്യ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടത്തി നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. പൊലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പു മേധാവികള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളം കളമശ്ശേരിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി പരാതി. അങ്കമാലി ഡി പോള്‍ കേളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ശരീരത്തില്‍ തുടിപ്പ് കാണപ്പെട്ടത്. തനിമ എന്ന ഹോട്ടലില്‍ നിന്നും ബീഫ് കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് പരാതി.