സിപിഐഎം നേതാവ് ബിനു പുളിക്കക്കണ്ടത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. പാല നഗരസഭാദ്ധ്യക്ഷ പദത്തിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താന്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ബിനുവിന് എന്തുവേണമെങ്കിലും പറയാം. ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോസ് കെ മാണിയുടേത് വൈരാഗ്യത്തിന്റെ രാഷ്ട്രീയ ശൈലിയാണെന്നും ഇരട്ട വ്യക്തിത്വത്തിന് ഉടമയാണെന്നുമായിരുന്നു ബിനു പുളിക്കക്കണ്ടത്തിന്റെ വിമര്‍ശനം. താന്‍ നഗരസഭാദ്ധ്യക്ഷ സ്ഥാനം ആഗ്രഹിച്ചിരുന്നു. ജോസ് കെ മാണിയുടെ സ്വഭാവ വൈകല്യം മനസിലാക്കികൊണ്ടായിരിക്കും സിപിഐഎം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതെന്നും ബിനു അഭിപ്രായപ്പെട്ടു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കൗണ്‍സില്‍ ഹാളില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണോ സ്ഥാനം നിഷേധിച്ചതെന്ന് അറിയില്ലെന്നും ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു.