മൂവാറ്റുപുഴ: അവശ സമുദായങ്ങളുടെ ശബ്ദം സാമൂഹ്യ രംഗത്ത് പ്രതിഫലിപ്പിക്കുന്നതിന് മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന മഹത് പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി യോഗമെന്ന് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കേരള ബാങ്ക് പ്രഥമ പ്രസിഡന്റായി അധികാരമേറ്റ ഗോപി കോട്ടമുറിക്കലിന് മൂവാറ്റുപുഴ എസ്.എന്‍.ഡി.പി യൂണിയന് നല്കിയ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഗോപി കോട്ടമുറിക്കല്‍. പ്രയാസങ്ങളുടെ നടുക്കയത്തില്‍ നിന്ന മൂവാറ്റുപുഴയിലെ ശ്രീനാരായണ പ്രസ്ഥാനത്തെ വളര്‍ച്ചയുടെ കുതിപ്പിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേതൃത്വമാണ് വി..കെ. നാരായണന്റെ നേതൃത്വത്തിലുള്ളതെന്നും കോട്ടമുറിക്കല്‍ പറഞ്ഞു. യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി അഡ്വക്കേറ്റ് എ.കെ.അനില്‍കുമാര്‍, യൂണിയന് വൈസ് പ്രസിഡന്റ് പി.എന്‍.പ്രഭ, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.എന്‍.രമേശ്, പ്രമോദ് കെ.തമ്പാന്, എസ്.എന്‍. ബി.എഡ്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. സുരാജ് ബാബു, എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് പ്രിന്‍സിപ്പാള്‍ എം.എസ്.സിനി, ഹൈസ്ക്കൂള് ഹെഡ്മിസ്ട്രസ് വി.എസ്.ധന്യ, യൂണിയന് വനിത സംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്, യൂണിയന് കൗണ്‍സിലര്‍ പി.ആര്. രാജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യൂണിയന് പ്രസിഡന്റ് വി.കെ.നാരായണന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് പൊന്നാട അണിയിച്ച് സ്വീകരിക്കുകയും മൊമെന്റോ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സ്വീകരിച്ചവരെല്ലാം കുമാരനാശാന്റെ സമ്പൂണ്ണ കൃതികളുള്പ്പടെയുള്ള പുസ്തകങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. യൂണിയന് കൗണ്‍സിലര്‍മാര്‍ , ശാഖഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.