പത്തനംതിട്ട:കോടതിവളപ്പില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം. കോടതി വളപ്പില്‍വച്ച് വിലങ്ങുകൊണ്ട് തലയക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കൊലക്കേസ് പ്രതി. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് സ്വയം മുറിവേല്‍പ്പിച്ച് ത്. ഭാര്യയുടെ ആദ്യ ബന്ധത്തിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. 2021ല്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിന്റെ വിചാരണയ്ക്കുശേഷം കോടതിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമം കാട്ടിയത്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊട്ടാരക്കര ജയിലിലേക്ക് മാറ്റിയതാണ് പ്രകോപിതനാവാന്‍ കാരണം എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു.