പാലക്കാട് മൂന്ന് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് സംശയിക്കുന്നുണ്ട്.
അയ്യപ്പന് (55), രാമന്, (55) ,ശിവന് (37) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ മദ്യപിച്ചത്. അതേസമയം, വ്യാജമദ്യം കഴിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട് ലഭിക്കണം. മദ്യം തമിഴ്നാട്ടില്‍ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.