എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണ സമ്മാനമായി 43 കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്സണ്‍ 10,000 രൂപ നല്കിയ നടപടി വിവാദത്തില്‍. ചെയര്‍പേഴ്സണ്‍ അജിത തങ്കച്ചനാണ് ഓണക്കോടിക്കൊടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് 18 കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്കി. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി.
കോവിഡ് കാലത്ത് ഓണത്തിന് അരിവാങ്ങാന്‍ പണമില്ലാതെ ജനം നട്ടം തിരിയുമ്പോഴാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ലക്ഷങ്ങള്‍ പൊടിച്ച് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കൈനീട്ടം നല്‍കിയത്. ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ 43 കൗണ്‍സിലര്‍മാര്‍ക്കും 15 ഓണക്കോടിയോടൊപ്പം പതിനായിരം രൂപയായിരുന്നു സമ്മാനം. നാല് സ്വതന്ത്രന്മാരുടെ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനാണ് അംഗങ്ങള ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് സ്വകാര്യമായി പണമടങ്ങിയ കവര്‍ കൈമാറിയത്. നഗരസഭയ്ക്ക് ഇങ്ങനെയൊരു ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെ നിന്നെന്നാണ് അംഗങ്ങളുെട സംശയം
43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയര്പേഴ്സന് ആയ അജിത തങ്കപ്പന് ഭരണം നടത്തുന്നത്. ചെയര്പേഴ്സന് നല്കിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മിഷന് പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അംഗങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.