മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് എത്തിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ ‘തീരത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്ക് എന്‍.ജി.ഒ യൂണിയന് തിരുവനന്തപുരം നോര്‍ത്ത് ജില്ലയുടെ സംഭാവനയായി ചെക്ക് സംസ്ഥാന ട്രഷറര്‍ എന്‍. നിമല്‍രാജ് മേയര്‍ കെ. ശ്രീകുമാറിന് കൈമാറി. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു.എം. നഹാസ്, ജില്ലാസെക്രട്ടറി കെ. പി. സുനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് കെ.എ. ബിജു രാജ് സംസ്ഥാന കമ്മിറ്റി അംഗം ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.