ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ 100 കിടക്കള്‍ ഉളള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏനാത്ത് ഇളങ്ങരംഗലം ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരാഷ് ഹാളിലാണു ചികിത്സാകേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ലത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സതികുമാരി, വൈ: പ്രസിഡന്റ് രാധാമണി ഹരികുമാര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് സി. മോഹനന് അറുകാലിക്കല്‍, തഹസീല്‍ദാര്‍ ബീന എസ് ഹനീഫ്, എ.ഡി.പി രാജേഷ്, സി.എഫ്.എല്‍.ടി.സി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഹാരീഷ്, ഡോ: ദീപ്തി ലാല്‍, ഡോ. ശ്രീജിത്, വാര്‍ഡ് മെമ്പര്‍മാരായ ജോബോയി, സരസ്വതി ഗോപി, മുളയ്ക്കല്‍ വിശ്വനാഥന്, റവ: ഫാ: തോമസ് മാത്യു, അഡ്വ. താജുദ്ദീന്, വിനോദ് തുണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.